01:51am 10 November 2026
NEWS
മന്ത്രിസഭ അറിയാതെ നയംമാറ്റിയെന്ന് വെളിപ്പെടുത്തി അൽഫോൻസ് കണ്ണന്താനം
23/05/2025  05:08 PM IST
nila
മന്ത്രിസഭ അറിയാതെ നയംമാറ്റിയെന്ന് വെളിപ്പെടുത്തി അൽഫോൻസ് കണ്ണന്താനം

മന്ത്രിസഭ അറിയാതെ നയംമാറ്റിയെന്ന് വെളിപ്പെടുത്തി മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥനും മുൻ കേന്ദ്രമന്ത്രിയുമായ  അൽഫോൻസ് കണ്ണന്താനം. ഇ കെ നായനാർ മന്ത്രിസഭയുടെ കാലത്താണ് താൻ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായിരിക്കെ സർക്കാരിന്റെ നയത്തിന് വിരുദ്ധമായി തീരുമാനമെടുത്ത് നടപ്പാക്കിയതെന്നാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ വെളിപ്പെടുത്തൽ. ദ വിന്നിങ് ഫോർമുല, 52 വേയ്‌സ് ടു ചേഞ്ച് യുവർ ലൈഫ് എന്ന പുസ്ത‌കത്തിലാണ് കണ്ണന്താനം ഈ കാര്യം പറയുന്നത്. 

ഇ.കെ.നായനാർ മന്ത്രിസഭയുടെ കാലത്ത് കേരളത്തിൽ സ്വകാര്യ പ്രഫഷണൽ കോളജുകൾ കൊണ്ടുവരാൻ തീരുമാനിച്ചത് മന്ത്രിസഭ അറിയാതെയെന്നാണ് തൻറെ പുസ്തകത്തിൽ കണ്ണന്താനം പറയുന്നത്. പി.ജെ.ജോസഫായിരുന്നു അന്ന് വിദ്യാഭ്യാസ മന്ത്രി. 

സർക്കാർ നയത്തിന് വിരുദ്ധമായി സ്വകാര്യ എൻജിനിയറിങ് കോളജുകൾക്ക് നിരാക്ഷേപ പത്രം കൊടുത്ത അൽഫോൻസ് കണ്ണന്താനത്തെ പിന്തുണച്ച് അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.ജെ.ജോസഫ് രാജിഭീഷണി മുഴക്കിയെന്നും കണ്ണന്താനം പുസ്തകത്തിൽ പറയുന്നു.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img